Monday, 20 May 2019

Ajithkumar J Varma


Ajithkumar J Varma (born 8 January 1980)is an eminent Indian Criminologist and an IB official who formerly worked as an Indian Diplomat at India HouseLondon (The High Commission of India, London) and a Human Rights advocate and a writer, philosopher.



Mr Ajithkumar was born in a Central Travancore village called Chalamkode to M.K. Janardanan of Mattathil Kovilakam and T. Lakshmikutty Amma of from Kizhikel Tharavadu. Mattathil is a well known ruling family at thodupuzha roots from Amanthur And Nilambur Kovilakam under Travancore Royal family. He is the great-grandson of Sarwadhikari Elasamprathi Narayana Varma  of Travancore, a well known administrator of the Central Travancore region as Elasamprathi (representative of His Highness Maharaja) appointed by Maharaja of Travancore. Ajithkumar studied at Government UP School Thondikkuzha and he attended high school at St.George’s Higher Secondary School Muthalakodam, he obtained his Bachelor of Science degree in Chemistry from St. Thomas College Palai of Kottayam District in Kerala. He went on to win a scholarship to study at Mahatma Gandhi University, Kottayam and earned a master's degrees in Polymer Chemistry at the age of 22 from the School of Chemical Education Kottayam. After his Post Graduation he was selected for a prestigious training for the post of Commissioned Officer in the Indian Navy by Union public Service Commission of India through Combined Defence Services Examination (CDSE). The same time Ajithkumar was selected for an overseas Post Graduate Programme in Management in the United Kingdom and left his Midshipman training from INS Mondovi Naval Officers Training Academy, Goa. Later Ajithkumar obtained his Masters in Business Administration from the Middlesex College, London. Later he obtained a master's degree in Human Rights and Development Management from the Open University UK. Soon after the masters he obtained an other Criminology and Criminal Justice degree and qualified as a Criminologist from the prestigious University of London. 
Mr. Varma is an advisory expert and part of a Special Investigation Team (SIT) to investigate a custodial murder at Parassala police station.The SIT constituted by Justice K Narayana Kurup, Chairman State Police Complaints Authority (SPCA), Kerala & Former Chief Justice of Madras High Court. SPCA is an agency who initiate action against the misconduct of senior police officers in Kerala from the rank of Superintendent of police (India) to Director General of Police
He has been worked for India's external intelligence as an Intelligence Officer under cower/ career diplomat in various capacities as Visa Officer, Consular Officer, Chief Protocol Officer and Programme Directorat the Indian High Commission, London. He also had a great roll as Programme Director at Nehru Centre London for promoting and formulating India’s external cultural relations, to foster mutual understanding between India and UK to promote cultural exchanges with peoples. He was joined Indian Navy earlier as an Officer Cadet/Midshipman. 

Wednesday, 8 May 2019

നിലംബൂർ കോവിലകവും അമന്തുർ കോവിലകവും മറ്റത്തിൽ കോവിലകവും

നിലംബൂർ കോവിലകവും അമന്തുർ കോവിലകവും മറ്റത്തിൽ കോവിലകവും


ഏതാണ്ട് 200  വര്ഷങ്ങളായി തൊടുപുഴയിലെ കാരിക്കോടിനടുത്തു ചാലംകോട് (തൊണ്ടിക്കുഴ) എന്ന സ്ഥലത്തു പടർന്നു നിൽക്കുന്ന തറവാട്. മുൻപ് ഒരു വലിയ പുരയിടത്തിൽ നാലുകെട്ടായി സ്ഥിതിചെയ്തിരുന്ന ഒരു ബ്രഹത്തായ കേരളീയ പാരമ്പര്യം കൊത്തിവെച്ച മൂലഗ്രഹം. എങ്ങിനെ തറവാടുണ്ടായി? ഇതാര് പണികഴിച്ചു? തൊടുപുഴയിൽ തന്നെയാണോ ഇതിന്റെ വേരുകൾ? നാളിതുവരെ തേടിക്കൊണ്ടിരുന്ന ഒരു വലിയ അന്യോഷണം കേട്ടതും കണ്ടതും വാമൊഴിയും എല്ലാം കൂട്ടി ഇണക്കി ശേഷം വരാനിരിക്കുന്ന തന്റെ അസ്തിത്ത്വത്തിൽ അഭിമാനം ജനിക്കുന്ന കറ പുരളാത്ത ഉന്നതമായ പാരമ്പര്യത്തിന്റെ ജീനുകൾ ശരീരത്തിലും ചിന്തയിലും പ്രവർത്തിയിലും സൂക്ഷിക്കുന്ന ഉത്തമരായ സന്തതി പരമ്പരയ്ക്ക് ഇവിടെ കുറിച്ചിടുന്നു. കേരള സർക്കാർ, തിരുവിതാംകൂർ മലബാർ ചരിത്ര രേഖകൾ, ചരിത്രം ചിന്തകളിൽ സൂക്ഷിക്കുന്ന നിരവധി ആളുകൾ, കാരണവന്മാർ അങ്ങിനെ നമ്മുടെ ചരിത്രം നാൾവഴികൾ വെളിപ്പെട്ടതിനു നന്ദിപറയാൻ നിരവധി ആളുകൾകാലം ഭൗതികായ ഒരുപാട് മാറ്റങ്ങൾ വ്യക്തി ജീവിതത്തിൽ വരുത്തും എന്നത് വാസ്തവം. ഒരച്ഛനും അമ്മയ്ക്കും ജനിച്ചു പതിനായിരക്കണക്കിന് തലമുറകൾ പിന്നിടുന്ന നമ്മുടെ അസ്തിത്ത്വം അവര്ണനീയമാണ്. രൂപത്തിലോ ഭാവത്തിലോ ഓരോ മക്കളും വ്യത്യസ്തരാവുമ്പോഴും നിരവധി വർഷങ്ങൾ പുതു ജന്മങ്ങൾ ഒരേ ജീനിൽ ജനിച്ചു വീഴുമ്പോളും നമുക്ക് കൈമുതലായി കിട്ടുന്ന ചിലതുണ്ട്, അത് തന്നെയാവും മറ്റുള്ളവരിൽ നിന്നും നമുക്കുള്ള വ്യത്യാസവും. ഞാൻ എന്റെ പാരമ്പര്യത്തിൽ അഭിമാനം കൊള്ളുന്നു.  
തറവാട്ടുപേരിനു മഹത്വം ഉണ്ടാകുന്നതും അപ്പോൾ തന്നെയാണ്, വ്യക്തികളയുടെ ജീവിതമാണ് അവൻ ജനിച്ചു വളരുന്ന കുടുംബത്തിനും, മാതാ പിതാക്കൾക്കും, വരും തലമുറക്കും എല്ലാം ആധാരം

തൊണ്ടിക്കുഴയിലെ മറ്റത്തിൽ നാലുകെട്ടിൽ നിന്നും തുടങ്ങാം.  

1818  കളിൽ സാമാന്യം നല്ല നിലയിൽ നാട്ടിൽ ജീവിച്ചു പോന്ന ഒരു കത്തോലിക്കാ കുടുംബമാണ് മാറ്റത്തിൽ. എന്നാൽ പിന്നീട് അത് എങ്ങിനെ നമ്മുടെ കുടുംബ പേരായി?    

ഇവിടെ  തന്നെയാണ് അന്യോഷണങ്ങളുടെ തുടക്കവും. മറ്റത്തിൽ കാതോലിക്കാനായ ഒരു പാലാക്കാരൻ ചരിത്രാന്യോഷകനായി ഒരിക്കൽ തൊടുപുഴയിൽ ചാലംകോട്ട്‌ എത്തി. അയാളുടെ പൂർവികരുടെ തറവാടായ മറ്റത്തിൽ എന്ന വീട് തേടി. പാലായിലെ പ്രശതമായ മറ്റത്തിൽ കുടുംബം അവരുടെ ജീവിതം ആരംഭിച്ചത് ചാലംകോട് ഒരു വീട്ടിൽ നിന്നാണ്. കർഷകരായ അവർ കൃഷിയും മറ്റും ചെയ്തു ജീവിച്ചു പൊന്നു. ചാലംകോട് എന്നത് സ്ഥലപ്പേരല്ല തൊണ്ടിക്കുഴയിൽ സ്ഥിതി ചെയ്ത ഒരു പ്രശസ്ത ബ്രാഹ്മണ ഇല്ലത്തിന്റെ പേരാണ്  ചാലംകോട്. എന്നാൽ പിൽക്കാലത്തു നാടിനു തന്നെ ചാലംകോട് എന്ന് പേരായി എന്ന് മാത്രം. ടിപ്പുവിന്റെ പടയോട്ടകാലത്തു തകർക്കപ്പെട്ട തൊണ്ടിക്കുഴ ഇല്ലമാണ് മറ്റൊന്ന്, ഇല്ലാത്തോട് ചേർന്ന ശാസ്താ ക്ഷേത്രവും നാശോന്മുഘമായി കാടും മേടുമായി കിടന്നുരുന്ന ഒരു ഉൾനാടൻ ഗ്രാമം. തൊടുപുഴ എന്നൊന്ന് അന്നില്ലായിരുന്നു. കരിക്കോടസ്ഥാനമായി കീഴ്മലൈ രാജാക്കന്മാരുടെ ഒരു ആസ്ഥാനവും കാളി ശിവ ക്ഷേത്രങ്ങളുമാണ് അന്ന് അവിടെ ഉണ്ടായിരുന്നത്. ബുദ്ധ വിഹാരങ്ങൾ ധാരാളം ഉണ്ടായിരുന്ന ഇടുക്കി ജില്ലാ ധാരാളം ഭരണമാറ്റങ്ങൾക്കു വിധേയമായി കീഴ്മല ഭരണത്തിന് കീഴിലാവുക ആയിരുന്നു. എന്നതാണ് വാസ്തവം. എന്നാൽ പിന്നീട് അത് തിരുവിതാംകൂർ രാജ്യത്തിൻറെ ഭാഗമായി

കാര്യത്തിലേക്കു മടങ്ങിയെത്താം, നമ്മുടെ തലമുറയുടെ തുടക്കം കുഞ്ഞുണ്ണി തമ്പാൻ  1800 ലെ ടിപ്പു ആക്രമണത്തെ തുടർന്ന് നിലംബൂർ കോവിലകത്തുനിന്നും പലായനം ചെയ്തവർ കുടുംബ പരദേവതയായ കൊടുങ്ങല്ലൂരമ്മയെ അഭയം പ്രാപിച്ചു. അവിടെ നിന്ന് ജലമാർഗം ഇടപ്പള്ളി കൊട്ടാരത്തിൽ താമസിച്ചു അവിടെനിന്നു വള്ളത്തിൽ തിരുവനന്തപുരത്തേക്ക് യാത്രയായി. എന്നാൽ കാറ്റിലും മഴയിലും വള്ളം ആദി ഉലഞ്ഞു കല്ലറ എന്ന സ്ഥലത്തെത്തി. അവിടെകരപറ്റി”. അവർ താമസിച്ച കോവിലകം പിന്നീട്കരവട്ടിടംആയി തീർന്നു. 1790 നും 1800 ഇടയിലാണ് സംഭവം. ഇന്നും മറ്റത്തിൽ കുടുംബത്തിന്റെ പരദേവതയായ കല്ലറ ഭദ്രകാളി ക്ഷേത്രം കരവട്ടിടം കോവിലകത്തിന്റെ ഊരായ്മയിൽ ആണ്
ദേവി ഭക്തനായ കുഞ്ഞുണ്ണി തമ്പാൻ കൊടുങ്ങലൂർ ഭഗവതിയുടെ പരമ ഭക്തൻ ആയിരുന്നുകോട്ടയം കൊട്ടാരത്തിലെ തമ്പുരാട്ടിയെ വേളികഴിച്ചു തങ്ങൾക്കു ലഭിച്ച ഗ്രഹത്തിൽ കൈപ്പുഴയിൽ താമസിച്ചു പോന്ന കുഞ്ഞുണ്ണി തമ്പാൻ കൊടുങ്ങല്ലൂരുംയുധിഷ്ഠിരനാൽ പ്രതിഷ്ഠിച്ച കോട്ടയത്തെ കല്ലറ പെരുമാൾ (മഹാവിഷ്ണു) ക്ഷേത്രത്തിലും ദർശനം നടത്തിക്കൊണ്ടിരുന്നു. എന്നാൽ ഒരിക്കൽ കല്ലറ മഹാവിഷ്ണു ക്ഷേത്രത്തിൽ തോഴൻ പോകവേ, ബ്രാഹ്മണ ആധിപത്യമുള്ള ക്ഷേത്രത്തിൽ തമ്പുരാന് ബഹുമാന കുറവുണ്ടാവുകയും, നിത്യ ദർശനം നടത്താതെ കോവിലകത്തേക്കു തിരിച്ചു പോവുകയും ചെയ്തു. മനം നൊന്ത തമ്പുരാൻ കൊടുങ്ങല്ലൂരിൽ മനസ്താപം മാറാൻ ഭജന ഇരിക്കുകയും, സ്വപ്ന ദര്ശനത്തിൽ ദേവി അദ്ദേഹത്തിന് സങ്കട നിവർത്തി പറഞ്ഞു കൊടുക്കുകയും ചെയ്തു. തന്റെ ഭക്തിയിൽ സംപ്രീതയായ ദേവി തമ്പുരാന് നിത്യം കണ്ടു തൊഴുവാൻ കല്ലറയിൽ  എത്തിചേരും എന്നറിയിച്ചുസംതൃപ്തനായ കുഞ്ഞുണ്ണിതമ്പാൻ (തമ്പുരാൻ) കോട്ടയത്തേക്ക് മടങ്ങി. അധികം വൈകാതെ ഒരു ദിവസം ഉച്ചസമയം പാടത്തുകൂടി നടന്നു വരുകയായിരുന്ന തമ്പുരാൻ പരിചയമില്ലാത്ത ഒരു കൊച്ചു പെൺകുട്ടിയെ കാണുകയുണ്ടായി. വാത്സല്യ വതിയായ പെൺകുഞ്ഞിനോടു ആരാണെന്നു തിരക്കിയപ്പോൾ നിങ്ങളെ കാണാൻ വന്നതാണെന്നും, കൂടെ കോവിലകത്തേക്കു വരുന്നു എന്നും പറഞ്ഞു. ഓലക്കുട ചൂടി തന്നോടൊപ്പം വീട്ടിലെത്തിയ കുട്ടി കുടിക്കാൻ അലപം വെള്ളം ചോദിച്ചു. വെള്ളം എടുക്കാൻ പോയി  മടങ്ങിയെത്തിയ തമ്പാൻ അവിടെ ഓലക്കുട മാത്രമാണ് കണ്ടത്. പരിചയമില്ലാത്ത കാര്യങ്ങൾ സംഭവിച്ചതിനാൽ അങ്കലാപ്പിലായ തമ്പുരാൻ കാര്യം തിരയാൻ പ്രശനം വെച്ച് നോക്കുകയും, തനിക്കു ലഭിച്ച വരസാഭല്യമായി എത്തിയത് സാക്ഷാൽ കൊടുങ്ങല്ലൂർ അമ്മയാണെന്നും തിരിച്ചറിയുന്നു. യഥാവിധി ദേവിയെ കല്ലറയിലെ മഹാവിഷ്ണു ക്ഷേത്രത്തോട് ചേർന്ന സ്ഥലത്തു  ഓലക്കുടയോടൊപ്പംപ്രതിഷ്ഠിക്കുകയും വളരെക്കാലം സന്തോഷത്തോടെ ജീവിക്കുകയും ചെയ്തു.  ക്ഷത്രിയ കുലത്തിൽ ജനിച്ച കുഞ്ഞുണ്ണി തമ്പാന്റെ തലമുറകൾ അമന്തുർ എന്ന അതിപ്രശതമായ കൈപ്പുഴ കോവിലകത്തെ (സർക്കാർ രേഖകളിൽ അമന്തുർ കോവിലകം) സന്തത പാരമ്പരകളാണ്
തമ്പാൻ എന്നാൽ തമ്പുരാൻ എന്നതിനെ മലബാർ പതിപ്പാണ്. കോവിലകം ഇന്നും പ്രൗഢിയോടെ നിലകൊള്ളുന്നു. കുളവും അറയും നിറയും, പടിപ്പുരയുംനിലവും ആയി ഇപ്പോഴും കൈപ്പുഴയിൽ   നിലകൊള്ളുന്നു. മേടയിൽ, ഇല്ലിച്ചിറക്കൽ തുടങ്ങി ചാർച്ച ഗ്രഹങ്ങളും കൈപ്പുഴയിൽ തലയെടുപ്പോടെ നിൽക്കുന്നു. നിരവധി പ്രമാണിമാരായ കാരണവന്മാർ ഉണ്ടായിരുന്ന കോവിലകത്തു, പ്രജാസഭയിലും അംഗമാണ് ഉണ്ടായിരുന്നു

എന്നാൽ കാലാന്തരത്തിൽ തങ്ങൾക്കു ലഭിച്ച സൗഭാഗ്യത്തിൽ മതിമറന്ന ഒരു തമ്പുരാൻ മൃഗ വേട്ടക്ക് പ്രഗത്ഭൻ ആയിരുന്നു. ഇരട്ടക്കുഴലുള്ള തോക്കുമായി വന്യമൃഗണങ്ങളെ വേട്ടയാടിയിരുന്നു അദ്ദേഹം തനിക്കു ഇരകളെ കിട്ടാതെ അസ്വസ്ഥനാവുകയും, നിറതോക്കുകൾ കല്ലറയിലെ കുടുംബ പരദേവതയായ കൊടുങ്ങല്ലൂർ അമ്മയ്ക്ക് നേരെ നീട്ടുകയും തനിക്കു ഇന്നും യാതൊന്നും ലഭിക്കാത്ത പക്ഷം തോക്കിലെ നിറ ദേവിക്കുള്ളതാവും എന്ന് ഗർജിക്കുകയും ചെയ്തു.  

യഥാവിധി അന്ന് തമ്പുരാന് യാതൊന്നും ലഭിക്കാതെ വരുകയും പറഞ്ഞ പ്രകാരം തന്റെ നിറതോക്കുകൾ ദേവിയുടെ ഇടം കൈ പിളർത്തി വെടി ഉതിരുകയും ചെയ്തു. കൈപിളർന്നു തൊട്ടടുത്ത കുളത്തിൽ പതിക്കുകയും രക്ത പ്രവാഹം എന്നോണം ജലാശയത്തിലെ വെള്ളം ചുവന്നു കറുക്കുകയും ചെയ്തു. ഉഗ്രരൂപിയായ ഭഗവതിയെ മകൻ വെടിവച്ചതറിഞ്ഞ തറവാട്ടിലെ കാരണവന്മാർ പരിഹാര ദേവ പ്രശ്നം വെക്കുകയും തെറ്റിന് പരിഹാരമില്ലെന്നും തറവാട്ടിലെ  ആൺ തരികൾ വരും കാലങ്ങളിൽ അകാല മൃതു വരിക്കാതെ മാർഗ്ഗമില്ലെന്നും തെളിഞ്ഞു. ദേവീകോപത്തിന്റെ ചൂടറിഞ്ഞ വെടിയുതിർത്ത തമ്പുരാന്റെ 'അമ്മ തന്റെ രണ്ടു പെൺമക്കളെയും ഇളയ പുത്രനെയും കൂട്ടി ദേവിയോട് സമസ്താപരാധം പറഞ്ഞു നടക്കു കയ്യിൽ ഉള്ളതൊക്കെ കാണിക്ക അർപ്പിച്ചു ഗുരുവായൂരിലേക്ക് യാത്രയായി.  

അമ്മയുടെ രണ്ടു പെണ്മക്കളുടെ പേര് കുട്ടി, നാണി എന്നിങ്ങനെ ആയിരുന്നു. (വിളിപ്പേരുകൾ ആണോ എന്ന് വ്യക്തമല്ല)

1800  കാലിലെ കേരളത്തിൽ കോട്ടയത്ത് നിന്നും ഗുരുവായൂരിലേക്ക് കാൽനടയും കാളവണ്ടിയും അല്ലാതെ യാത്രക്ക് യാതൊരു മാർഗംങ്ങളും ഉണ്ടായിരുന്നില്ല. പകൽ യാത്ര ചെയ്തു രാത്രിയിൽ സത്രങ്ങളിൽ കഴിഞ്ഞു യാത്ര ചെയുന്ന തമ്പുരാട്ടിമാർ കരിക്കോട് (തൊടുപുഴ) യിൽ വന്നു ചേർന്നു

അതി സുന്ദരികളായ കോലോത്തെ ചെറിയ തമ്പുരാട്ടികുട്ടികൾ ഒറ്റനോട്ടത്തിൽ തന്നെ ആരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു

സത്രങ്ങൾ ഒന്നും ഇല്ലാതിരുന്ന നാട്ടിൽ ചാലംകൊട്ടില്ലാതെ നല്ലവനായ നമ്പൂരി തങ്ങളുടെ ഇല്ലത്തിനടുത്ത പടിപ്പുരയിൽ അവരെ അന്ന് രാത്രിയിൽ താങ്ങാൻ അനുവദിച്ചു. നേരം പുലർന്നു യാത്രക്ക് പുറപ്പെടാനൊരുങ്ങിയ അമ്മയോടും മകനോടും കാര്യങ്ങൾ തിരക്കിയ നമ്പൂരി സ്രേഷ്ടനോടു തങ്ങളുടെ ദുർവിധിയെകുറിച്ചു അവർ പറഞ്ഞു. അച്ചൻകോവിൽ അയ്യപ്പ ക്ഷേത്രത്തിലെ മേൽശാന്തിയായി നമ്പൂരി പ്രശ്നം വെക്കുകയും നാടുവിട്ടു പോന്നതിനാലും നിങ്ങൾ തെറ്റൊന്നും ചെടിയാത്തതിനാലും നിങ്ങള്ക്ക് ദേവകോപം വരുകില്ലെന്നും, തെറ്റുകാരന്റ തലമുറ അതനുഭവിക്കതന്നെ വേണമെന്നും പറഞ്ഞു. ശേഷം നാട്ടു പ്രമാണിയായ ചാലംകൊട്ടില്ലാതെ നല്ലവരായ അത്തിരമ്മ മാരും, മറ്റു നായർ സ്ത്രീകളും ചേർന്നു തമ്പുരാട്ടിമാർക്കു നാട്ടിൽ ആദിത്യം അരുളി. നമ്പൂരി ഇല്ലാത്തോട്ചേർന്ന ഒരു വീട്ടിൽ അവർ താമസമാക്കി.

കുട്ടിതമ്പുരാട്ടിയും നാണിതമ്പുരാട്ടിയും വളർന്നു വലിയ പെണ്കുട്ടികളായി. അനുജൻ തമ്പുരാൻ മമ്മത് എന്ന ഇരട്ട ഇസ്ലാം സഹോദരന്മാരുടെ സഹായത്താൽ ധാരാളം പശുക്കളെ വളർത്തി കരിക്കോട് പാണ്ടികശാലയിൽ പാൽ കച്ചവടം നടത്തിവന്നുകൊണ്ടിരുന്നു.   “മമ്മദേഎന്ന് വിളിച്ചാൽ ഇരട്ടകളായ മമ്മദുമാർ രണ്ടുപേരും ഓടിവരുംഇതിനിടയിൽ ഒരു മമ്മദിനെ കാള കുത്തി. അന്നുമുതൽ ഒരു മമ്മദിനെകാളകുത്തൻ മമ്മദ്എന്ന് വിളിച്ചു പൊന്നു. പിൽക്കാലത്തു വലിയ തമ്പുരാട്ടി കച്ചവടം ചെയ്യാൻ കാളകുത്തൻ മമ്മദിനു പണം കൊടുത്തു സ്നേഹത്തോടെ തറവാട്ടിൽ നിന്നും യാത്രയാക്കി. ഇന്ന് തൊടുപുഴ യിലെ പ്രശസ്തമായ കാളകുത്തൻ എന്ന വ്യവസായിയുടെ കഥയാണ് ഇവിടെ ചേർത്ത്
ദാന ധര്മിഷ്ടരായിരുന്ന തറവാട്ട് അംഗങ്ങൾ എല്ലാവരും ഭക്ഷണ പ്രിയരായിരുന്നു, ഇന്നും പാരമ്പര്യം തുടരുന്നു

അകാലത്തു തിരുവിതാംകൂർ ഭരിച്ച രാജാക്കന്മാർ വിശാലമായ രാജ്യഭരണം തന്റെ പ്രതിനിധികളെ ഏല്പിച്ചു ഭരണം ഏകോപിപ്പിച്ചു കൊണ്ടുപോയിരുന്നു. പ്രതിനിധികളെ ഏലസംപ്രതി എന്ന് സ്ഥാനപ്പേര് കല്പിച്ചു നല്കിപ്പോന്നിരുന്നു. രാജാവിനോളം തന്നെ തന്റെ  പ്രവിശ്യയിൽ അധികാരം കയ്യാളിയ ഏലസംപ്രതിമാർ  എട്ടുവീട്ടിൽ പിള്ളമാരുടെ സന്തതി പരമ്പരകൾ ആയിരുന്നു. കരം ഒഴുവാക്കി സ്ഥലങ്ങൾ പതിച്ചു നൽകുന്നത് അവരായിരുന്നു. ബ്രിട്ടീഷ് ഭരണകൂടം തിരുവിതാംകൂറിന്റെ ഭരണ കാര്യങ്ങളിൽ ഇടപെട്ടിരുന്നതിനാൽ ഏലസംപ്രതിമാർ വെള്ളക്കാരായ ബ്രിട്ടീഷ് പ്രതിനിധികളുമായി നല്ല ബന്ധം പുലർത്തിയിരുന്നു
ആയില്യം തിരുനാൾ ബാലരാമ വർമ്മ മഹാരാജാവും, മൂലം തിരുനാൾ മഹാരാജാവും നാടുഭരിച്ച കാലയളവിൽ വടക്കൻ തിരുവിതാംകൂറിന്റെ ഏലസംപ്രതി നാരായണമേനോൻ എന്ന ആളായിരുന്നു. അദ്ദേഹത്തിന്റെ ഭരണ കേന്ദ്രം കരിക്കോടും ആയിരുന്നു. നെയ്യാറ്റിൻകരയിലെ എട്ടുവീട്ടിൽ പിള്ളമാരുടെ പിൻതലമുറക്കാരനായ ഏലസംപ്രതി കരിക്കോട്ടേക്കു എഴുന്നള്ളുന്നു പല്ലക്കിലാണ്. (https://en.m.wikipedia.org/wiki/Thodupuzha
യാദൃശ്ചിക വശാൽ ഒരുനാൾ ഏലസംപ്രതി ചാലംകോട് താമസിച്ചുവരുകയായിരുന്ന കുട്ടി തമ്പുരാട്ടിയെ കണ്ടു മുട്ടുകയും, അവരുടെ സൗന്ദര്യത്തിൽ ആകൃഷ്ടനാവുകയും ചെയ്തു. തേജസ്വിനിയായ പെൺകുട്ടിയുടെ പാരമ്പര്യംകൂടി മനസ്സിലാക്കിയതോടെ ഏലസംപ്രതി കുട്ടി തമ്പുരാട്ടിയെ വിവാഹം  കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. ഒടുവിൽ ഉത്തമയായ പെൺകുട്ടിയെ വിവാഹം കഴിച്ച ഏലസംപ്രതി ചാലംകോട് സാമാന്യം ഭേദപ്പെട്ട ഒരു ഒറ്റക്കെട്ട് തറവാടായ‌ തറവാടായ മറ്റത്തിൽ തറവാട് വാങ്ങുകയും അവിടെ തടിപ്പണികളിൽ പേരുകേട്ട ആശാരി, കല്ലാശാരി, കൊത്തുപണി വിദഗ്ദ്ധർ എന്നിങ്ങനെ പലരെയും ചാലംകോട് എത്തിച്ചു ഒരു രമ്യഹർമ്യം പണികഴിക്കാൻ ആരംഭിച്ചു. അന്ന് മറ്റത്തിൽ തറവാട് പണികഴിക്കുവാൻ വന്ന ആശാരിമാരുടെ തലമുറകൾ ഇന്നും ചാലംകോട്ട്‌ ജീവിച്ചു പോരുന്നു. നിരവധി ആളുകളുടെ ദീർഘകാലത്തെ പരിശ്രമങ്ങൾക്കൊടുവിൽ മറ്റത്തിൽ തറവാട് ഒരു കൊട്ടാരസമാനമായി കോവിലകം ആയി മാറി

വലിയ കരിങ്കല്ലുകൾ പാകിയ നടു മുറ്റവും, വിശാലമായ തളവും, കിടപ്പു മുറികളും , മാളികപ്പുറവും, നെല്ലിപലകായിട്ട കിണറും, നാലുവശങ്ങളിലും വിശാലമായ മുറ്റവും, വലിയ അടുക്കളയും, നിലവറയും, പടിപ്പുരയും ഒക്കെയായി ഒരു  രമ്യഹർമ്യം പണികഴിപ്പിച്ചുധാരാളം നിലവും , നോക്കെത്താ ദൂരത്തിൽ കൃഷിയിടങ്ങളും കരം ഒഴുവാക്കി ഏലസംപ്രതി തന്റെ ഭാര്യക്കായി നൽകി. റാത്തല് കണക്കിന് സ്വർണാഭരണങ്ങളും നിരവധി തോഴിമാരെയും ഭാര്യക്കായി നൽകി. അവസരം കുട്ടി തമ്പുരാട്ടിയുടെ കൂടെപിറന്ന സഹോദരി നാണി തമ്പുരാട്ടിയെ ഒരു പ്രഗത്ഭനായ ഒരു കർണാടക സംഗീത വിദ്വാൻ  വിവാഹം കഴിച്ചു. അവരുടെ തലമുറ കുമ്പളപ്പള്ളിൽ തറവാട്ടുകാരായി മാറുകയും ചെയ്തു

കുട്ടിത്തമ്പുരാട്ടി ഭാസ്കരൻ, കേശവൻ, മാധവൻ, നങ്ങു, കാർത്തിയായിനി,  (പരമേശ്വരൻ )പാച്ചു, ———————-(നാരായണൻ)(കോമളപേരമ്മയുടെ അച്ഛന്റെ പേര്) എന്നിങ്ങനെ മക്കൾക്ക് ജന്മം നൽകി

ഏലസംപ്രതി പുതിയകുന്നെന്നും, പുതുശ്ശേരിക്കുന്നു എന്നും പേരായ തറവാടുകളിൽ നിന്നും വിവാഹം കഴിച്ചിരുന്നു. എന്നാൽ പാണ്ടിക ശാലയിലെ വലിയ ട്രഷറി കുത്തിത്തുറന്ന് മോഷ്ടാക്കൾ ഒരുപാടു സൊതുവഹകൾ കൊണ്ടുപോയപ്പോൾ, സായിപ്പിന്റെ ഇൻസ്‌പെക്ഷൻ സമയത്തിന് തന്റെ 
ഭർത്താവിന്റെ അഭിമാനം കാത്തു സൂക്ഷിക്കാൻ തന്റെ  ആഭരണങ്ങൾ മുഴുവന് നൽകി  സഹായിച്ചത് കുട്ടി അമ്മൂമ്മ ആയിരുന്നു. അതുകൊണ്ടുതന്നെ ഏലസംപ്രതിക്കു അവരോടു അളവറ്റ സ്നേഹവും ഉണ്ടായിരുന്നു
തന്റെ ശിഷ്ടകാലം ചിലവഴിക്കാൻ നെയ്യാറ്റിന്കരയിലേക്കു പുറപ്പെട്ട ഏലസംപ്രതി തന്റെ മൂത്ത മകന് ഒരു നിശ്ചിത പ്രായമാകുമ്പോൾ നെയ്യാറ്റിന്കരയിലേക്കു അയക്കണം എന്ന് പറഞ്ഞു യാത്രയി
ഭർതൃ ഭക്തയായ കുട്ടി അമ്മുമ്മ തന്റെ മൂത്ത മകനായ ഭാസ്കരനെ ഏലസംപ്രതി പറഞ്ഞ പ്രായവും ദിവസവും ആയപ്പോൾ  തിരുവനന്തപുരത്തേക്ക് അയച്ചു. കാലം ഏലസംപ്രതിയെ മഹാരാജാവിന്റെ ഏറ്റവും അടുത്ത ഉദ്യോഗസ്ഥരിൽ പ്രമുഖൻ ആക്കിയിരുന്നുഅവിടെ എത്തിയ ഭാസ്കരൻ കാണുന്നത്  വൃദ്ധനായ അച്ഛൻ കുളത്തിൽ കുളിച്ചു പരിചാരകർക്കൊപ്പം തളത്തിലേക്ക് നടന്നു വരുന്നതാണ്.   കുളികഴിഞ്ഞു എത്തിയ ഏലസംപ്രതി ഭാസ്കരനെ അടുത്ത് വിളിച്ചു സ്നേഹം പങ്കുവെച്ചു. ശേഷം എല്ലാവരും നോക്കി നിൽക്കെ പരിചാരകരോട് ആറ്റുമണൽ തറയിൽ വിരിക്കാൻ പറഞ്ഞു അതിനു മുകളിൽ ദർഭ വിരിച്ചു ഏലസംപ്രതി അതിൽ കയറി കിടന്നു ഇഹലോക ജീവിതം വെടിഞ്ഞു. ജ്യോതിഷത്തിൽ അതിപണ്ഡിതനായ അദ്ദേഹത്തിന് തന്റെ മരണ സമയം പോലും നിശ്ചയമായിരുന്നു എന്ന് സാരം

കാലം കടന്നു പോയി. മറ്റത്തിൽ തറവാട് സമ്പന്നതയുടെ, പ്രതാപത്തിന്റെ ഉത്തുങ്കത്തിൽ എത്തി

കുട്ടി അമ്മുമ്മയുടെ മൂത്ത മകൻ ഭാസ്കരൻ അമ്മാവൻ  കോന്നിയിലെ തിരുവിതാംകൂർ ഫോറെസ്റ് സർവീസിൽ ജോലി ലഭിച്ചു അങ്ങോട്ടേക്ക് പോയി

കേശവൻ അമ്മാവൻ തന്റെ മുറപെണ്ണായ കൈപ്പുഴ അമന്തുർ വിവാഹം കഴിച്ചു (കാഞ്ഞിരത്താന്തരത്തിൽഇടവെട്ടി ഭാഗത്തും ജീവിച്ചു പൊന്നു

അവർക്കു, ശാരദ, വിജയമ്മ,പൊന്നമ്മ, ചെല്ലമ്മ, രാജമ്മ, തങ്കപ്പൻ, (one boy who passed away in the young age) എന്നിങ്ങനെ കുട്ടികൾ ജനിച്ചു

മാധവമ്മാവൻ വിവാഹം കഴിച്ചു (പുന്നതോടത്തു) ചാലംകോട് ജീവിച്ചു

അവർക്കു, ഗോപാലൻ, ശിവശങ്കരൻ, ————— തുടങ്ങി മക്കളോടും കോടി ജീവിച്ചു പൊന്നു

പാച്ചുമ്മാവൻ വിവാഹം കഴിച്ചു (കല്ലോലിക്കൽ) ചാലംകോട് ജീവിച്ചു.

അവർക്കു മറ്റത്തിൽ കുട്ടിയമ്മയുടെ മകൻ  പരമേശ്വരൻ നായരുടെ  (പാച്ചു പിള്ള)മക്കളാണ്  പദ്മനാഭൻ, സാവിത്രി, ഗോവിന്ദൻ നായർ, പങ്കജാക്ഷി അമ്മ, ദിവാകരൻ നായർ, സരസ്വതി അമ്മ, എന്നിങ്ങനെ മക്കളോടും കൂടി ജീവിച്ചു.

കോമള പേരമ്മ, സതി പേരമ്മ ഇവരുടെ അച്ഛന്റെ പേര് വിവരം ദയവായി അറിയുന്നവർ ഇവിടെ പങ്കു വെക്കുക. അദ്ദേഹം വിവാഹം ചെയ്തിരുന്നത് എറണാകുളത്തെ പ്രശസ്തമായ മാണിക്കോത്തു തറവാട്ടിലെ ശിവരാമ മേനോന്റെ സഹോദരിയെ ആണ്

നങ്ങു അമ്മൂമ്മ ഇളംതുരുത്തിൽ കൃഷ്ണകുറുപ്പിനെ വിവാഹം കഴിച്ചു മറ്റത്തിൽ തറവാട്ടിൽ ജീവിച്ചു

അവർക്കു ഭാസ്കരൻ, അമ്മുക്കുട്ടി, തങ്കമ്മ, സരസ്വതി, കല്യാണിക്കുട്ടി, സുമതിക്കുട്ടി, രാധ, കണ്ണൻ, ഉണ്ണി, ഗോപാലൻ എന്നിങ്ങനെ മക്കൾ ജനിച്ചു

ഇളംതുരത്തിൽ കൃഷ്ണ കുറുപ്പിന്റെ സഹോദരിമാരായ ഗൗരികുട്ടി അമ്മുമ്മയും, പാറുക്കുട്ടി അമ്മൂമ്മയും ചാലംകോട്ട്‌ കണിയാംപറമ്പിൽ, പീടികപ്പറമ്പിൽ എന്ന വീടുകളിൽ കഴിഞ്ഞിരുന്നു. കൃഷ്ണകുറുപ് മുത്തശ്ശന് ഒരു അനുജൻ കുമാരമംഗലത്തു നാടുവിലേടത്തു വീട്ടിലും മറ്റൊരു സഹോദരി (ചാലിൽ ഗോപി അമ്മാവന്റെ 'അമ്മ) മറ്റൊരിടത്തും കഴിഞ്ഞു പൊന്നു

നങ്ങുഅമ്മുമ്മയുടെ മക്കളായ  കുമ്പളപളളിൽ കുടുബത്തിലും ഞാലിൽ കുടുംബത്തിലും യഥാവിധി താമസിച്ചു വന്നു. സ്വാമി അയ്യപ്പദാസ് (രാജൻ) അദ്ദേഹം കുമ്പളപളളിൽ തായ്‌വഴിയിലും മറ്റത്തിൽ തറവാടിന്റെ പ്രധിനിധികരിക്കുന്നു. (നാണി അമ്മുമ്മയുടെ തലമുറയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ആവിശ്യമാണ്, ദയവായി അറിയുന്നവർ അതിവിടെ ചേർക്കണം

(ഇതിൽ പേരുകൾ വിട്ടു പോയിട്ടുണ്ട്, വായിക്കുന്നവർ കമന്റ് ചെയ്താൽ അതുകൂടി ചേർത്ത് എഴുതാവുന്നതാണു.) 

നമ്മുടെ കുടുംബം (ഗോത്രം) സാമന്ത ക്ഷത്രീയരായ തമ്പാൻ എന്ന വിഭാഗത്തിൽ ആണ് പെടുന്നത്, പിൽക്കാലത്തു രാജ്യ അധികാരം നഷ്ടപ്പെട്ടപ്പോൾ കിരിയത് നായർ എന്ന നിലയിൽ പറഞ്ഞു പോവുകയും ആണ് ഉണ്ടായിട്ടുള്ളത്. തമ്പാൻ അല്ലെങ്കിൽ തമ്പുരാൻ എന്ന സാമന്ത രാജ വംശത്തിന്റെ surname വർമ്മ എന്നായിരുന്നു പറഞ്ഞു പോന്നത്. 16 വയസിൽ ഉപനയനം നടത്തി ചാവടിയന്തിരം 11  നാൾ കർമം ചെയ്തു വേണ്ടവിധം ആചാര അനുഷ്ടാനങ്ങൾ ആചരിച്ചു പോരേണ്ട കുലമായിരുന്നു നമ്മുടേത്. എന്നാൽ ഇടയ്ക്കു എവിടെ നിന്നോ നഷ്ടപ്പെട്ടുപോയ ഉപനയനം, ശേഷ ക്രീയകൾ, ആചാര ലംഘനം തുടങ്ങി
ഒട്ടേറെ കാര്യങ്ങൾ കുടുംബത്തിന്റെ സുഹൃത്തെ ബാധിച്ചിട്ടുണ്ട്നിലംബൂർ കോവിലകത്തെ പരദേവത മുതൽ കല്ലറക്കാവും മറ്റു ദേശ ദേവത മാരുടെയും കോപം തായ്‌വഴിയെ വേട്ടയാടുന്നു  എന്ന് ദേവപ്രശ്നത്തിൽ തെളിഞ്ഞിട്ടുണ്ട്. ഉപനയനം ചെയ്തു ശുദ്ധ വൃത്തിയോടെ ജീവിക്കേണ്ടവർ അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി കുലം, ആചാരം എന്നിവയൊക്കെ ഇല്ലാതെ ജീവിക്കുന്നു എന്ന് സാരം

അമന്തുർ തറവാട്ടിൽ ഈയിടെയുണ്ടായ ചില മരണങ്ങളും പരിഹാരങ്ങളും ചിന്തിക്കവേ വിചാരവും കടന്നു വന്നു

മരണാനന്ദ കർമങ്ങളിൽ അനുഷ്ഠിക്കേണ്ട സാമന്ത ക്ഷത്രിയ ക്രീയകൾക്കു പകരം നായർ അനുഷ്ടിച്ചു പോരുന്ന ക്രിയകൾ നടത്തിയാൽ അത് ശരിയാകുന്നതെങ്ങനെ? മരിച്ചു പോകുന്ന ആത്മാക്കൾക്ക് ജാതിയും മതവും ഒന്നും ഇല്ലെങ്കിൽ പിന്നെ പ്രത്യേകിച്ച് ഒരു ചടങ്ങും ആവിശ്യമില്ല. എന്നാൽ ബ്രാഹ്മണർ, ഹിന്ദു മതവിഭാഗത്തിൽ മറ്റു ജാതികൾ എല്ലാം അവരുടെ ആചാരങ്ങൾക്ക് ചേരുന്ന വിധത്തിലാണ്. എന്തിനു ഏറെ പറയുന്നു മുസ്ലിം, ക്രിസ്ത്യൻ മതവിഭാഗങ്ങളും അവരുടെ ആചാരങ്ങൾക്ക് അനുസരിച്ചാണ് മരണ ക്രിയകൾ ചെയുന്നത്

ഇനി ജനനം തന്റെ കുലത്തിനു ഉതകുന്നവനായി ഒരുവൻ അല്ലെങ്കിൽ ഒരുവൾ മരണം എങ്കിൽ തന്റെ ഏറ്റവും വലിയ സ്വത്തായ പൈതൃകം അറിഞ്ഞു ആചാര അനുഷ്ടാനങ്ങളിൽ വേണം വളരുന്നു വരുവാൻ. ക്ഷത്രിയൻ ജന്മംകൊണ്ടും കർമം കൊണ്ടും പൈതൃകത്തെ പുൽകണം എന്ന് സാരം. ഇനി ഒരു നാല് മതം മാറി ക്രിസ്താനിറ്റിയിലേക്കോ, ഇസ്ലാമിസത്തിലേക്കോ പോകുന്ന വ്യക്തിയും തന്റെ പരദേവദാ ബാന്ധവം പൈതൃക സുകൃതം ഇതെല്ലം കൂടെ കൊണ്ടുപോകും എന്ന് നിശ്ചയം. അടുത്ത കാലത്തു ഒരു ക്രൈസ്തവ സുഹൃത്തിന്റെ വീട്ടിലേ സ്ത്രീജനങ്ങൾ വിധവകളാവുന്ന അത്യന്തടം ദുഖകരമായ ഒരു പ്രതിഭാസം ഉണ്ടായി, വിശ്വസം ഇല്ലെങ്കിലും അയാൾ നല്ലവരായ അയാളുടെ സുഹൃത്തുക്കളെ മുഖവിലക്കെടുത്തു ഒരു പ്രശ്നകാരിയെ സമീപിച്ചു. അത്ഭുതം എന്നുപറയട്ടെ അവരുടെ വിയിലെ മറ്റു പല ദുരനുഭവങ്ങളും ജ്യോൽസ്യൻ സുഹൃത്തിനോട് ചോദിച്ചു. ഒടുക്കം മതപരിവർത്തനം നടത്തിയെങ്കിലും ഒഴിയാതെ തുടരുന്ന ധർമ്മദൈവ ശാപമാണ് ദുരവസ്ഥക്ക് കാരണമെന്നു അയാൾ തിരിച്ചറിഞ്ഞു. ഒടുവിൽ പ്രശ്നകാരി പറഞ്ഞ അടയാളങ്ങൾ തപ്പി ചെന്ന സ്നേഹിതനും കുടുംബവും ഞെട്ടി, തങ്ങളുടേതെന്ന് പറയുന്ന ധർമ്മദൈവ ക്ഷേത്രം നാശോന്മുഘമായി കിടക്കുന്നു. ക്ഷേത്രവും ആയി ബന്ധപെട്ടു കഴിയുന്ന ഒരു ഈഴവ തറവാടുണ്ടെന്നു മനസിലാക്കി അവിടെ എത്തിയ അവർ കാര്യങ്ങൾ കേട്ട് സ്തബ്ധരായി ഇരുന്നു പോയി. അവിടെയും സ്ത്രീകൾക്ക് ഭർത്താക്കൻ മാർ വാഴില്ലത്രേ. തലമുറകൾക്കു മുൻപുണ്ടായ ഒരു അകന്ന ബന്ധത്തിലും തറവാട്ട് ദൈവം ശാപമായി പിന്തുടരുന്നു എന്ന് തിരിച്ചറിഞ്ഞ എന്റെ സുഹൃത്തും ബന്ധുക്കളും സഭ അറിയാതെ അവരുടെ നാശോന്മുഖമായ ക്ഷേത്രം പുനർ ഉദ്ധാരണം ചെയ്യുകയാണ്

(The word Thampanot Thampran is a contraction of the term Thampuran which is a corrupt version of the Sanskrit term Samrat and stands for Your Lordship. The title of Varma is some times affixed to the name of a Thampan. In Travancore, Thampans, along with the Thirumulpads form a part of the third tier of Royalty, after the Koil Thampurans who form the first tier and the Rajas who form the second tier.[1] In North Malabar, most prominent of the Thampans are the sons of the Nileshwaram Rajahs, who form a part of the Kiryathil Nair caste.) 

ഉല്പത്തി തേടിയുള്ള മനുഷ്യന്റെ യാത്ര അവസാനിക്കുന്നില്ല. എന്നാൽ നമ്മുടെ പൈതൃകം അറിഞ്ഞിരിക്കേണ്ടുന്നത് നമ്മുടെ കടമയാണ്. ആയതിനാൽ വരും കാലം നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടത് പറഞ്ഞു നൽകി അവരെ അഭിമാന ബോധത്തോടെ സമൂഹത്തിൽ ജീവിക്കാൻ പ്രാപ്തരാക്കേണ്ടുന്നത് നമുടെ കടമയാണ്

അഭിപര്യങ്ങൾ എഴുതുക. ആളുകളുടെ പേര് വിവരങ്ങൾ നൽകിയാൽ അതുകൂടി ഇതിൽ

ചേർത്ത് പൂർണ രൂപത്തിലേക്ക് നമ്മുടെ ചരിത്രം വരും തലമുറക്കായി കരുതി വെക്കാം